റിയാദ്: 2024 ജനുവരി മുതൽ കെട്ടിട വാടക തുക ഈജാർ പോർട്ടറിലൂടെ മാത്രമേ അടക്കാനാവൂ എന്ന് സൗദി റിയൽ എസ്റ്റേറ്റ് അതോറിറ്റി വാക്താവ് തയ്സീർ അൽ മുഫറെജ് അറിയിച്ചു.
ഉപഭോക്താക്കൾ വഞ്ചിക്കപ്പെടാതിരിക്കുന്നതിനും സാമ്പത്തിക ഇടപാടുകൾ സുതാര്യമാക്കുന്നതിനും ഇതു സഹായകരമാകുമെന്ന് അൽ മുഫറെജ് ടെലിവിഷൻ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം ഈജാർ പോർട്ടൽ ലോഞ്ചിംഗ് മുതൽ ഇതുവരെയായി എമ്പതു ലക്ഷത്തിലധികം വാടകക്കരാറുകൾ ഈജാർ പോർട്ടൽ വഴി പൂർത്തിയാക്കിയതായി ജനറൽ അതോറിറ്റി ഫോർ റിയൽ എസ്റ്റേറ്റ് വെളിപ്പെടുത്തി. ഇതിൽ അറുപത്തിയാറു ലക്ഷത്തോളം പാർപ്പിട യൂണിറ്റുകളുടെ കരാറുകളും പതിമൂന്ന് ലക്ഷം വാണിജ്യ യൂണിറ്റുകളുടെ കരാറുകളുമാണുള്ളത്.
![]()
