റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ എട്ട് പുതിയ ഡ്രൈവിംഗ് സ്കൂളുകൾ കൂടി വരുന്നു. കഴിഞ്ഞ ദിവസമാണ് ട്രാഫിക് മന്ത്രാലയം ഈ വിവരം പുറത്തു വിട്ടത്. ഇത് പ്രകാരം റിയാദ്, ജിദ്ദ, ദമ്മാം, ഖഫ്ജി, ജിസാൻ, ഹനാക്കിയ, ഖുൻഫുദ എന്നിവിടങ്ങളിൽ പുതിയ ഡ്രൈവിംഗ് സ്കൂളുകൾ പ്രവർത്തനം ആരംഭിക്കും. പഠിതാക്കളുടെ തിരക്ക് മാനിച്ചു റിയാദിൽ രണ്ടു പുതിയ സ്കൂളുകൾ കൂടി തുറക്കുമെന്നും അധികാരികൾ പറഞ്ഞു. ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിലെ കാലതാമസം ഇതോടുകൂടി പരിഹരിക്കപ്പെടുമെന്നും ലൈസൻസ് വേഗത്തിൽ ലഭിക്കുവാനുള്ള അവസരങ്ങൾ ഇതിലൂടെ തുറക്കുമെന്നും മന്ത്രാലയം എക്സ് അക്കൗണ്ട് വഴി അറിയിച്ചു. നിലവിൽ മൂന്നു മാസക്കാലം കാത്തിരുന്ന ശേഷമാണ് പഠിതാക്കൾക്ക് ലൈസൻസ് ലഭിക്കുന്നതിനുള്ള ക്ളാസ്സുകളിൽ പ്രവേശനം കിട്ടിയിരുന്നത്.
![]()
