ദുബായ് :2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി ഭൂരിപക്ഷം നേടുമെന്ന് ടി എൻ പ്രതാപൻ എം പി പറഞ്ഞു.യു എ ഇ യിലെ ഇൻകാസ് തൃശൂർ ജില്ലാ നേതൃ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു ഡി എഫിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് നേരിടുന്നതിന് കേരളത്തിൽ ശക്തമായ സംവിധാനം തയ്യാറാക്കുമെന്നും,കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധതയെക്കുറിച്ച് ചർച്ച ചെയ്യുന്ന വേദികൾ കൂടുതൽ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇൻകാസ് യു എ ഇ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് ടി എ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മഹാദേവൻ വാഴശ്ശേരിൽ,കെ എം അബ്ദുൽ മനാഫ്,ഹസൻ,താഹിർ കെ എച്ച്, ബി പവിത്രൻ,ഷഫീഖ്,നസീർ, സുഭാഷ് ചന്ദ്രബോസ്,നാസർ അൽദാന,റിയാസ് ചെന്ത്രാപ്പിന്നി,ഫിറോസ് മുഹമ്മദാലി,ഷംസുദ്ദീൻ വടക്കേക്കാട്,പ്രകാശ്,യൂസുഫ് അലി തുടങ്ങിയവർ സംസാരിച്ചു.കോഡിനേറ്റർ എൻ പി രാമചന്ദ്രൻ സ്വാഗതവും,ചന്ദ്രപ്രകാശ് ഇടമന നന്ദിയും പറഞ്ഞു.
![]()
