ബുറൈദ:സൗദിയിലെ വാഹനാപകടത്തിൽ പരിക്കേറ്റ മാവേലിക്കര സ്വദേശി മരണപ്പെട്ടു.പത്തിച്ചിറ നെടിയത്ത് കിഴക്കേതിൽ ഷാജി കുരുവിള ( 49 ) ആണ് കഴിഞ്ഞ മാസം 30 നു
ബുറൈദയിൽ ഉണ്ടായ വാഹന അപകടത്തിൽ പെട്ട് ചികിത്സയിലിരിക്കെ മരിച്ചത്.പരേതനായ വർക്കി കുരുവിളയുടെയും എലിയമ്മയുടെയും മകനാണ്.
ഭാര്യ:ലൗലി.മക്കൾ : ആഷ്ലി,ആഷ്നി
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങളുമായി ബുറൈദ കെ എം സി സി പ്രവർത്തകർ രംഗത്തുണ്ട്.
![]()
