ദോഹ:രണ്ടു ദിവസത്തെ സന്ദർശത്തിനായി ദോഹയിൽ എത്തിയ കാസർഗോഡ് എം പി രാജ് മോഹൻ ഉണ്ണിത്താനുമായി കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ഗ്ലോബൽ പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ എം പീ സലീം, കോഓർഡിനേറ്റർ ഫയാസ് റഹ്മാൻ എന്നിവർ പോയിന്റ് ഓഫ് കോൾ ഫെസിലിറ്റി ലഭിക്കുവാൻ ലഭ്യമാക്കാൻ വേണ്ട നടപടികൾ ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് രാജ് മോഹൻ ഉണ്ണിത്താൻ എം പി ക്ക് നിവേദനം നൽകി.
2023 സെപ്റ്റെംബർ 7 നു കേന്ദ്ര പാർലമെൻററി കമ്മിറ്റി ചെയർമാൻ വിജയ് സായി റെഡ്ഢിക്ക് കണ്ണൂർ വിമാനത്താവളത്തിൽ വെച്ച് സമിതിക്ക് മുമ്പാകെ നിവേദനം നൽകിയിരുന്നു. 3 ജില്ലകളിലെയും കര്‍ണാടകയിലെയും മാഹിയിലെയും പ്രവാസികൾ ഇനിയും കേന്ദ്രം അവഗണിക്കുകയില്ല എന്ന വിശ്വാസത്തോടെ കേന്ദ്രത്തിൽ നിന്നുള്ള അനുകൂല തീരുമാനത്തിനായി കാത്തിരിക്കുകയാണ്.
ഇന്ത്യയിലേ തന്നെ മികച്ച എയർപോർട്ട് ആണ് കണ്ണൂർ എന്നും ഒട്ടേറെ പ്രവാസികൾക്കും ദക്ഷിണ കന്നടയിൽ ഉള്ളവർക്കും ഹജ്ജ് യാത്രക്കാർക്കൊക്കെ വളരെ ഉപയോഗ യോഗ്യമായ എയർപോർട്ട് ആണ് കണ്ണൂർ എന്ന് ഉണ്ണിത്താൻ എം പി അഭിപ്രായപ്പെട്ടു അടുത്ത ഒരു 3 മാസത്തേക്ക് ക്ഷമയോടെ കാത്തിരിക്കാൻ പ്രവാസികളോടും കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഉള്ളവരോടും അദ്ദേഹം ആവശ്യപ്പെട്ടു ഈ ആഴ്ചയിലെ പാർലമെൻറിൽ നമ്മളുടെ നിവേദനം അവതരിപ്പിക്കുവാൻ പരമാവധി ശ്രമിക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം പീ കൂടിക്കാഴ്ചയിൽ പറഞ്ഞു.
![]()
