റിയാദ് :കേരള മുസ്ലിം ജമാഅത്തിന്റെ പ്രവാസി ഘടകമായ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) തലസ്ഥാന നഗരിയുടെ സാംസ്കാരിക സാമൂഹിക ജീവകാരുണ്യ രംഗത്ത് നാലു പതിറ്റാണ്ടുകൾ പിന്നിട്ടത്തിന്റെ ഭാഗമായുള്ള റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപനം ഡിസംബർ ഒന്നിന് വെള്ളിയാഴ്ച്ച ശിഫയിലുള്ള റിമാസ് ഓഡിറ്റോറിയത്തിൽ നടക്കുമെന്നു ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
കേരളാ മുസ്ലിം ജമാഅത്തിന്റെ നേതാക്കൾ, ഐ സി എഫ് ദേശീയ, അന്തർ ദേശീയ നേതാക്കൾ, പത്ര പ്രവർത്തകർ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയ വിവിധ മേഖലകളിൽ ഉള്ളവർ പരിപാടിയിൽ സംബന്ധിക്കും.പ്രതിനിധി സമ്മേളനം സാംസ്കാരിക സമ്മേളനം, പൊതു സമ്മേളനം, ഹാദിയ സംഗമം എന്നിവയാണ് ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.
1982 ൽ പന്ത്രണ്ട് പേർ ചേർന്ന് സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ് ) റിയാദ് ഘടകത്തിന് രൂപം നൽകി പ്രവർത്തനം ആരംഭിച്ചു. പിന്നീട് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) എന്ന പേര് സ്വീകരിച്ചു .പിന്നിട്ട കാലയളവിൽ,വിവിധങ്ങളായ വിദ്യാഭ്യാസ ജീവകാരുണ്യ സാമൂഹിക സേവന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.
റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുൻ പ്രവാസികൾ അടക്കമുള്ളവർക്കായി വിവിധ ജിൽകളിലായി പ്രഖ്യാപിച്ച ഏഴ് ദാറുൽ ഖൈർ ഭവനങ്ങളിൽ മൂന്നെണ്ണം നിർമ്മാണം പൂർത്തീകരിച്ചു കൈമാറി കഴിഞ്ഞു. നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന രണ്ടണ്ണം അടുത്ത വർഷം കൈമാറും.ലഭിച്ച അപേക്ഷകൾ വിലയിരുത്തി രണ്ടെണ്ണം കൂടി സമാപന സമ്മേളത്തിൽ പ്രഖ്യാപിക്കും.കേരളം,തമിഴ്നാട്,താർഖാൻഡ്,ഉത്തരാഖണ്ഡ്,ഹരിയാന ഉത്തർ പ്രദേശ്,ബിഹാർ,ആന്ധ്രാപ്രദേശ്,ഡൽഹി തുടങ്ങി സംസ്ഥാനങ്ങളിലായി പ്രഖ്യാപിച്ച നാൽപത് കുടിവെള്ള പദ്ധതികളിൽ ഇരുപത്തി രണ്ടെണ്ണം ഇത് വരെ കൈമാറിക്കഴിഞ്ഞു.
റിയാദിലെ മത പ്രബോധന,വിദ്യാഭ്യാസ,ആരോഗ്യ,സാംസ്കാരിക രംഗത്തുള്ള നാല് പ്രമുഖർക്ക് എമിനന്റ് അവാർഡ് നൽകി ആദരിക്കും.
പണ്ഡിത സംഗമം,നാൽപത് പ്രമുഖരുടെ പ്രൊഫൈൽ പ്രസിദ്ധീകരണം, 40 സീനിയർ പ്രവാസികൾക്കുള്ള ആദരം,അധ്യാപകർക്കുള്ള അനുമോദനം,വിധവകളായ നാൽപത് പേർക്ക് കേരളത്തിൽ ജീവിതോപാധി വിതരണം,യൂണിറ്റ് സമ്മേളനങ്ങൾ,എലൈറ്റ് മീറ്റ്,റിയാദ് ഡോക്യുമെന്ററി,ചരിത്ര പഠനം,സ്പോർട്സ് മീറ്റ്,ഹാദിയ ഫെസ്റ്റ് ,ആരോഗ്യ ബോധവൽക്കരണം, രക്തദാനം,ഭക്ഷ്യകിറ്റ് വിതരണം തുടങ്ങീ വിവിധ പദ്ധതികളൂം പരിപാടികളും റൂബി ജൂബിലിയുടെ ഭാഗമായി നടപ്പിലാക്കുന്നുണ്ട്.
വനിതാ ശാക്തീകരണം ലക്ഷ്യമായി മുഴുവൻ സെക്ടറുകളിലും ഹാദിയ വുമൻസ് അക്കാദമി പ്രവർത്തിച്ചു വരുന്നു.വിദ്യാർത്ഥികളുടെ ധാർമിക ബോധം നിലനിർത്തുന്നതിനായി പഠന ക്ലാസ്സുകളും നടത്തി വരുന്നു.അംഗങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കി രൂപീകരിച്ച “പ്രവാസി ഫാമിലി റിലീഫ് ഫണ്ടിന്റെ ആറാമത് എഡിഷൻ നടന്നുവരുന്നു.പ്രവർത്തകരിൽ നിന്ന് ഇരുപത്തി അഞ്ചു റിയാൽ സഹായ ഫണ്ടായി സ്വീകരിക്കുകയും സഹായനിധിയിൽ പങ്കാളികളായ ആയവർ മരണപ്പെട്ടാൽ മൂന്ന് ലക്ഷം രൂപ വരെ സഹായം നൽകുകയും ചെയ്യുന്നു പദ്ധതിയാണ് പ്രവാസി ഫാമിലി റിലീഫ് ഫണ്ട്.
പതിനാറ് സെക്ടറുകൾക്ക് കീഴിൽ പ്രവർത്തിക്കുന്നു 56 യൂണിറ്റ് കമറ്റികൾ വഴിയാണ് ഐ സി എഫ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ലുഖ്മാൻ പാഴൂർ (ജനറൽ സെക്രട്ടറി,ഐ സി എഫ് സെൻട്രൽ പ്രൊവിൻസ്),
അബ്ദുൽ സലാം വടകര ( സംഘടനാ കാര്യ സെക്രട്ടറി, ഐ സി എഫ് സൗദി നാഷണൽ) ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി (പ്രസിഡന്റ് , ഐ സി എഫ് റിയാദ് സെൻട്രൽ) അബ്ദുൽ മജീദ് തനാളൂർ ( ജനറൽ സെക്രട്ടറി, ഐ സി എഫ് റിയാദ് സെൻട്രൽ) ഷമീർ രണ്ടത്താണി (ഫിനാൻസ് സെക്രട്ടറി, ഐ സി എഫ് റിയാദ് സെൻട്രൽ),കബീർ ചേളാരി ( വിസ്ഡം സെക്രട്ടറി, ആർ എസ് സി ഗ്ലോബൽ) എന്നിവർ വാർത്ത സമ്മേളത്തിൽ പങ്കെടുത്തു
![]()
