റിയാദ് : ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മറ്റിക്ക് കീഴിൽ ഏറ്റവും കൂടുതൽ മെമ്പർഷിപ്പുള്ള മലപ്പുറം ജില്ല പുതിയ നേതൃത്വത്തോടെ നിലവിൽ വന്നു.സിദ്ധിഖ് കല്ലുപറമ്പൻ (പ്രസിഡണ്ട്) ജംഷാദ് തുവ്വൂർ (ജനറൽ സെക്രട്ടറി സംഘടന ചുമതല),വഹീദ് വാഴക്കാട് (വർക്കിങ് പ്രസിഡണ്ട്), സാദിഖ് വടപുറം (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.സഹഭാരവാഹികളായി
ഭാസ്ക്കരൻ മഞ്ചേരി,സൈനുദ്ധീൻ വെട്ടത്തൂർ(വൈസ് പ്രസിഡന്റുമാർ),അൻസാർ വാഴക്കാട്, ബഷീർ കോട്ടക്കൽ(ജനറൽ സെക്രട്ടറിമാർ),ഷറഫു ചിറ്റൻ(ജോയിന്റ് ട്രഷറർ),
ഉണ്ണികൃഷ്ണൻ വാഴൂർ,റഫീഖ് കൊടിഞ്ഞി,പ്രഭാകരൻ,ബനൂജ് പുലത്,ബഷീർ ടി പി,റിയാസ് വണ്ടൂർ,മുത്തു പാണ്ടിക്കാട്,ഷൗക്കത് ഷിഫ,ഷാനവാസ് ഒതായി,അൻസാർ നെയ്തല്ലൂർ,നൗഷാദ്,ശിഹാബ് അരിപ്പൻ(സെക്രട്ടറിമാർ) എന്നിവരെയും തെരെഞ്ഞെടുത്തു.
അൻഷിദ് വഴിക്കടവ്, റഫീഖ് കുപ്പനത്ത്, ഷംസു കളക്കര,മജീദ് ന്യൂസ് 16,ഷാജഹാൻ വണ്ടൂർ,മുജീബ് സി ഡി,ഹകീം പാതാരി,സലിം വാഴക്കാട്,സൻവീർ വാഴക്കാട്,ഷാജു തുവ്വൂർ, മഹ്മൂദ്,ജൈസൽ ഒതായി,മഹേഷ് മങ്കട,മുഹമ്മദ് വഴിക്കടവ്,നജീബ് ആക്കോട്, ഉനൈസ്,ഹർഷിദ് ചിറ്റൻ,സഗീർ ഇ.പി, സാലിഹ് പത്തിരിയാൽ എന്നിവർ ജില്ലാ നിർവാഹകസമിതി അംഗങ്ങളാണ്.
റസാക് പൂക്കോട്ടുംപാടം,സലിം കളക്കര,അബ്ദുള്ള വല്ലാഞ്ചിറ,നൗഫൽ പാലക്കാടൻ,സക്കീർ ദാനത്ത്,അമീർ പട്ടണത്ത് ,വിനീഷ് ഒതായി എന്നിവരെ സെൻട്രൽ കൗൺസിൽ അംഗങ്ങളായി തെരെഞ്ഞെടുത്തു.
വരണാധികാരികളായ മജീദ് ചിങ്ങോലി,മുഹമ്മദ് അലി മണ്ണാർക്കാട് എന്നിവരുടെ നേതൃത്വത്തിൽ സഫ മക്ക ഓഡിറ്റോറിയത്തിലാണ് തിരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയാക്കിയത്.വെള്ളിയാഴ്ച വൈകീട്ട് 7 മണിയോടെ കെ പി സി സി സെക്രട്ടറി അഡ്വ.പി എ സലീം ( മലപ്പുറം D C C ചുമതലയുളള )സാന്നിധ്യത്തിൽ പുതിയ കമ്മറ്റി അധികാരം ഏറ്റെടുത്തു.
മൂന്ന് പതിറ്റാണ്ടിലേറെയായി റിയാദിൽ കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെ വിവിധ ഘടകങ്ങളിൽ ഭാരവാഹിയായിരുന്ന സിദ്ധിഖ് കല്ലുപറമ്പന്റെ നേതൃത്വം ജില്ല കമ്മറ്റിക്ക് പുതിയ ദിശാബോധം നൽകുമെന്ന് ചടങ്ങിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു.
പ്രവാസികൾക്കിടിയിലെ മാനുഷീക പ്രശ്നങ്ങൾക്കും മൂല്യങ്ങൾക്ക് മുൻഗണന നൽകി സംഘടന പ്രവർത്തനം സജീവമാക്കുമെന്ന് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ജംഷാദ് തുവ്വൂർ പറഞ്ഞു.
റിയാദിലുള്ള കോൺഗ്രസ്സ് പ്രവർത്തകരെ മുഴുവൻ കണ്ടെത്തി സംഘടനക്ക് കീഴിൽ കൊണ്ട് വരാനുള്ള ശ്രമം നടത്തുമെന്ന് വർക്കിങ് പ്രസിഡണ്ട് വഹീദ് വാഴക്കാട് പറഞ്ഞു.
റിയാദിലെ കോൺഗ്രസ്സ് പ്രവർത്തകരും ഗ്ലോബൽ,നാഷണൽ,സെൻട്രൽ കമ്മറ്റി ഭാരവാഹികളും ജില്ല പ്രസിഡന്റുമാരും ചടങ്ങിൽ സംബന്ധിച്ചു.
![]()
