തിരുവനന്തപുരം :വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹൂല്‍ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യുന്നു. ഏത് ചോദ്യത്തിനും ഉത്തരം നല്കാന് തയാറാണെന്ന് രാഹൂല്‍ പറഞ്ഞു. അതേസമയം സംസ്ഥാന വ്യാപകമായി വ്യാജകാര്‍ഡുകള്‍ നിര്‍മിച്ചെന്ന് കാണിച്ച് പൊലീസ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്കി. വ്യാജതിരിച്ചറിയല്‍ കാര്‍ഡുകള്‍ യൂത്ത്കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചെന്ന കുറ്റത്തിന് അറസ്റ്റിലായ നാല് പേരും രാഹൂലും തമ്മില്‍ അടുത്തബന്ധമുണ്ട്. പ്രതികള്‍ക്ക് സഞ്ചരിക്കാന്‍ കാര്‍ നല്‍കിയതിനൊപ്പം മൊബൈല്‍ ഫോണെന്ന തെളിവ് നശിപ്പിച്ചതില്‍ രാഹൂലിന് അറിവെന്നുമാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ പൊലീസ് എന്ത് ചെയ്താലും നിയമസംവിധാനമുള്ളതിനാല് ആശങ്കയില്ലെന്നും പൊലീസും സി.പി.എമ്മും പറയുന്ന റിപ്പോര്‍ട്ട് അനുസരിച്ച് പ്രവര്‍ത്തകരെ തള്ളിപ്പറയില്ലെന്നും ചോദ്യം ചെയ്യലിന് ഹാജരാകുംമുന്‍പ് രാഹൂല്‍ പറഞ്ഞു.അതേസമയം, സംസ്ഥാനത്ത് പല ജില്ലകളിലും വ്യാജ കാര്‍ഡുകള്‍ നിര്‍മിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പത്തനംതിട്ടയില്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ചാണ് നിര്‍മിച്ചതെങ്കില്‍ കാസര്‍കോട് ഉള്‍പ്പെടെ മറ്റിടങ്ങളില്‍ വ്യത്യസ്തമായ മൊബൈല്‍ ആപുകള്‍ ഉപയോഗിച്ചാണ്. വ്യാജകാര്‍ഡുകള്‍ യൂത്ത്കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചെന്ന് സ്ഥിരീകരിച്ചെന്നും പ്രതികളെ പിടികൂടാന്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത് പരിഗണിച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നല്കുന്ന ശുപാര്‍ശ അനുസരിച്ചാവും തുടര്‍ അന്വേഷണം സര്‍ക്കാര്‍ തീരുമാനിക്കുക
![]()
