ദോഹ:കേരള ആരോഗ്യ സർവകലാശാല കലോത്സവത്തിൽ സംറീൻ സത്താർ കലാതിലകം.
മത്സരിച്ച എല്ലാ ഇനങ്ങളിലും മികച്ച പ്രകടനം നടത്തിയ സംറീൻ തുടർച്ചയായി രണ്ടാം തവണയാണ് കലാതിലകമായി തെരഞ്ഞെടുക്കപ്പെടുന്നത്.പ്രോസ് ആൻഡ് കോൺസ് മത്സരത്തിലും ഇന്ഗ്ലീഷ് ഇലക്യൂഷനിലും എക്സ്റ്റംമ്പർ ഇംഗ്ലീഷിലും ഒന്നാം സ്ഥാനം നേടിയാണ്
കൊല്ലം ഗവണ്മെന്റ് മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയായ സംറീൻ സത്താർ നേട്ടത്തിനര്‍ഹമായത്.
മൂന്നു പതിറ്റാണ്ടായി പ്രവാസ ജീവിതം നയിക്കുന്ന ഖത്തർ ഐ ബി പി എസ് വൈസ് പ്രസിഡന്റും കായംകുളം മാളിയേക്കൽ കുടുംബാംഗവുമായ എൻജിനിയർ അബ്ദുൾസത്താറിന്റെയും ലിബിനയുടെയും രണ്ടാമത്തെ മകളാണ്.
ഡോ.സഹ്ല സത്താർ,ഖത്തർ ഡൽഹി പബ്ലിക് സ്കൂൾ പത്താം ക്ളാസ് വിദ്യാർത്ഥിനി സഹ്റ സത്താർ എന്നിവർ സഹോദരിമാർ.
നാലു രാപ്പകലുകളിൽ നടന്ന കലോത്സവത്തിന് ഇത്തവണ “ഫലസ്തീൻ” എന്ന നാമധേയം തന്നെ വളരെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.ഫലസ്തീൻ എന്നാശയത്തിലാണ് ഇത്തവണ കലോത്സവ വേദികൾ ഒരുക്കിയത്.ഫലസ്റ്റീൻ നഗരങ്ങളുടെ ഓർമ പുതുക്കാനായി ഗസ്സ,വെസ്റ്റ് ബാങ്ക്,ഖാൻ യൂനിസ്,ജബാലിയ എന്ന പേരുകൾ ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു.
![]()
