കോട്ടയം : ഈരാറ്റുപേട്ട ഗൈഡൻസ് പബ്ലിക് സ്കൂൾ സംഘടിപ്പിച്ച സ്പെക്ട്രം ഇന്റർ സ്കൂൾ ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ആതിഥേയരായ ഗൈഡൻസ് പബ്ലിക് സ്കൂളും യു.പി വിഭാഗത്തിൽ മേരി മൗണ്ട് പബ്ലിക് സ്കൂൾ കട്ടച്ചിറയും ജേതാക്കളായി.
കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്താൻ അൽമനാർ പബ്ലിക് സ്കൂളിന് കഴിഞ്ഞു. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികളും തന്നെ മികച്ച നിലവാരം പുലർത്തി. നിരവധി ക്വിസ് മത്സരങ്ങൾ നിയന്ത്രിച്ച് പരിചയമുള്ള ബിജു സി എബ്രാഹം (Co founder at Q colIective Kochi) ആയിരുന്നു ക്വിസ് മാസ്റ്റർ.
പുളിക്കീൽ അബ്ദുൽ കെരീം മെമ്മോറിയൽ എവർറോളിംഗ് ട്രോഫി ഗൈഡൻസ് പബ്ലിക് സ്കൂളും, ഗ്രീൻ ബിൾഡേഴ്സ് എവർ റോളിംഗ് ട്രോഫി മേരി മൗണ്ട് പബ്ലിക് സ്കൂൾ കട്ടച്ചിറയും മുഖ്യാതിഥി തൊടുപുഴ അൽ അസ്ഹർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടർ അഡ്വ കെ.എം മിജാസിൽ നിന്നും ഏറ്റുവാങ്ങി.
മാനേജർ പി.എ ഹാഷിം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ പി.സ് മുഹമ്മദ് ഷെഫീഖ്, കെ.എ.അൻസാരി, പി.ഇ ഇർഷാദ്, അബ്ദുൽ റഹ്മാൻ മൗലവി, സി.ടി മഹേഷ് എന്നിവർ സംസാരിച്ചു.
![]()
