റിയാദ് : സത്താർ കായംകുളത്തിന്റെ നിര്യാണത്തിൽ ഇവ എക്സിക്യൂട്ടീവ് കമ്മറ്റി അനുശോചിച്ചു.
ആക്റ്റിംഗ് പ്രസിഡന്റ് ആന്റണി വിക്ടർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് മൂസ അനുശോചന പ്രമേയം അവതരിപ്പിച്ചു.
അനുശോചന പ്രമേയത്തിന്റ പൂർണ്ണ രൂപം
കഴിഞ്ഞ മൂന്ന് ദശാബ്ദത്തിൽ ഏറെയായി റിയാദിലെ സാമൂഹ്യ-കല- രാഷ്ട്രീയ മേഖലകളിലും ജീവ കാരുണ്യ പ്രവർത്തനങ്ങളിലും നിറഞ്ഞു നിന്നിരുന്ന സത്താർ കായംകുളത്തിന്റെ വേർപാടിൽ ആലപ്പുഴ കൂട്ടായ്മയായ ഈസ്റ്റ് വെനീസ് അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തുന്നു.
സത്താറിന്റെ വിയോഗത്തിലൂടെ പൊതു രംഗത്തെ ഒരു സൗമ്യ വ്യക്തിത്വത്തെയാണ് നഷ്ടമായിരിക്കുന്നത്
ആകസ്മികമായ ഈ വേർപാട് റിയാദിലെ മലയാളികൾക്കിടയിൽ ഉണ്ടാക്കിയിരിക്കുന്ന ശൂന്യത വളരെ വലുതാണ്.
ഓരോ മരണവും മണ്ണിൽ അവശേഷിപ്പിക്കുന്നത് ഒരായിരം ഓർമ്മകൾ കൂടിയാണ്. സത്താർ കായംകുളം അദ്ദേഹത്തിന്റെ പ്രവാസത്തിൽ നടത്തിയ ഓരോ പ്രവർത്തനങ്ങളും അവശേഷിക്കുന്ന നമ്മെ പോലെയുള്ളവർക്ക് ഒരു പ്രചോദനം കൂടിയാണ്
അദ്ദേഹത്തിന്റെ ഓർമ്മകൾ റിയാദിൽ മലയാളികൾ ഉള്ളിടത്തോളം സ്മരിക്കപ്പെടും.
അദ്ദേഹത്തിന്റെ ഓരോ സൽക്കർമ്മങ്ങൾക്കും ദൈവിക സന്നിധിയിൽ അർഹമായ പ്രതിഫലത്തിന് കാരണമാകട്ടെ എന്നു പ്രാർത്ഥിക്കുന്നു
ഈ വേർപാട് അദ്ദേഹത്തിന്റെ കുടുംബത്തിന് ഉണ്ടാക്കിയിരിക്കുന്ന തീരാ ദുഃഖത്തിൽ ഇവാ അംഗങ്ങളും പങ്ക് ചേരുന്നു.
അനുശോചന ചടങ്ങിൽ സുരേഷ് കുമാർ, നിസാർ മുസ്തഫ, സജാദ് സലിം, ബദർ കാസിം, നൗമിതാ ബദർ, ഷാജഹാൻ, അബ്ദുൽ അസീസ്, ആസിഫ് ഇഖ്ബാൽ, റ്റി എൻ ആർ നായർ, നാസർ കുരിയാൻ, സെബാസ്റ്റിൻ, സിജു പീറ്റർ എന്നിവർ പങ്കെടുത്തു.
![]()
