മനാമ: നമ്മൾ ഇന്ത്യൻ ജനത എന്ന പ്രമേയത്തിൽ നവംബർ 24 മുതൽ 26 വരെ മുംബെയിൽ നടക്കുന്ന എസ്. എസ്. എഫ്. ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനത്തോടനുബന്ധിച്ച് ബഹ്റൈനിൽ ഐ.സി.എഫ്, കെ.സി.എഫ്, ആർ.എസ്.സി. ഐക്യദാർഢ്യ സമ്മേളനം നടത്തും.
ഒരു വർഷം നീണ്ടു നിന്ന ഗോൾഡൻ ഫിഫ്റ്റി ആഘോഷങ്ങൾക്ക് സമാപനം കുറിച്ച് കൊണ്ടാണ് എസ്. എസ്. എഫ്. ദേശീയ സമ്മേളനം മുംബെയിൽ നടക്കുന്നത്. സമ്മേളന സന്ദേശവുമായി കശ്മീരിൽ നിന്ന് ആരംഭിച്ച് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പര്യടനം നടത്തിയ സംവിധാൻ യാത്രക്ക് ശേഷം വിവിധ സംസ്ഥാന സമ്മേളനങ്ങളും ഇതിനകം പൂർത്തിയായി.
നവംബർ 17 വെള്ളി രാത്രി എട്ട് മണിക്ക് മനാമ കെ.എം സി സി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഐക്യദാർഢ്യ സമ്മേളനത്തിൽ എസ്. എസ്. എഫ്. കർണ്ണാടക സ്റ്റേറ്റ് പ്രസിഡണ്ട് ഹാഫിസ് സുഫിയാൻ സഖാഫി അൽ ഹികമി മുഖ്യാതിഥിയാവും. എസ്. വൈ. എസ്. കേരളാ സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ, കേരള മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ സിക്രട്ടറി അഫ്സൽ മാസ്റ്റർ കൊളാരി എന്നിവരും മറ്റു പ്രസ്ഥാനിക നേതാക്കളും സംബന്ധിക്കും.
സമ്മേളനത്തിൽ മുഖ്യാതിഥിയായി സംബന്ധിക്കാൻ ബഹ്റൈനിലെത്തിയ എസ്. എസ്. എഫ്. കർണ്ണാടക സ്റ്റേറ്റ് പ്രസിഡണ്ട് സുഫിയാൻ സഖാഫിക്ക് ഐ.സി.എഫ്, കെ.സി.എഫ്, ആർ.എസ്.സി. നേതാക്കളും പ്രവർത്തകരും ചേർന്ന് എയർപ്പോർട്ടിൽ സ്വീകരണം നൽകി. അലി മുസ്ല്യാർ, ജമാൽ വിട്ടൽ, കലന്തർ ശരീഫ്, ഹാരിസ് സാമ്പിയ, അബ്ദു റഹീം സഖാഫി വരവൂർ, ഫൈസൽ ചെറുവണ്ണൂർ, മുഹമ്മദ് മുനീർ സഖാഫി, അശ്റഫ് മങ്കര, ജാഫർ ശരീഫ്. എന്നിവർ നേതൃത്വം നൽകി.
![]()
