ഷാർജ: ഡോക്ടർ ധനലക്ഷ്മിയുടെ ഏറ്റവും പുതിയ കഥാസമാഹാരമായ “ഇനി അപൂർവ്വ ഉറങ്ങട്ടെ” ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ എം കെ രാഘവൻ എം പി പ്രകാശനം ചെയ്തു.
ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് ആൻഡ് കമ്യൂണിക്കേഷൻ ഡയറകൾ വി നന്ദകുമാറും,എഴുത്തുകാരൻ മൻസൂർ പള്ളൂരും പുസ്തകത്തിന്റെ കോപ്പികൾ ഏറ്റ് വാങ്ങി.മൻസൂർ പള്ളൂർ,അഡ്വ. ആഷിക് തൈക്കണ്ടി,ഡോ. ധനലക്ഷ്മി,പ്രതാപൻ തായാട്ട് എന്നിവർ സംസാരിച്ചു.ഷഹനാസ് കോഴിക്കോട് അവതാരികയായിരുന്നു.കഴിഞ്ഞ വർഷം ഷാർജ പുസ്തകോത്സവത്തിൽ വെച്ച് പുറത്തിറങ്ങിയ “റസിയ പറയാൻ ബാക്കിവെച്ചത്” ഏറെ ശ്രദ്ധിക്കപ്പെടുകയും അംഗീകാരങ്ങൾ പിടിച്ചുപറ്റുകയും ചെയ്തിരുന്നു
![]()
