ചാച്ചാജി
ഇന്നാണല്ലോ ആ സുദിനം….
ചാച്ചാജീയുടെ ജന്മദിനം…
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്നായ്
തേരു തെളിച്ചൊരു ഗാന്ധിജിയെ…
തേരു തെളിക്കാൻ പാതകൾ വെട്ടി…
കൂടെ കൂടിയ നേതാവ്….
ജീവനു തുല്യം സ്നേഹിച്ചും….
കുഞ്ഞുങ്ങൾക്കായ് പോരാടീം…..
നിരവധി അനവധി പദ്ധതികൾ….
നാന്ദി കുറിച്ചൊരു നേതാവ്….
ചുണ്ടിൽ നിറയെ പുഞ്ചിരിയും….
തൊപ്പീ നീളൻ ജുബ്ബായും…..
റോസാപ്പൂവിൻ കാഴ്ചകളും…
ചാച്ചാജീയുടെ അടയാളം..
കുഞ്ഞ് മനസ്സിലെ അടയാളം..
നേർവഴി നോക്കി നടന്നീടാം..
തിന്മക്കെതിരെ പോരാടാം…
നമ്മൾക്കൊന്നായ് അണിചേരാം….
നമ്മൾക്കൊന്നായ് അണിചേരാം…..
ഇതിഹാസത്താൽ ഇൻഡ്യൻ ജനതയെ
പുരോഗതിലെത്തിച്ച നേതാവ്…..
സാർവ്വ ദേശീയ ജനതകളെയും ചേർത്ത് നിർത്തിയ നേതാവ്…….
ചേരിചേരാ നയത്തിലൂടെ കൂടെ കൂട്ടിയ നേതാവ് ….
ആദരവാൽ ലോകരെന്നും സ്നേഹിക്കുന്നൊരു നേതാവ്…….
ഇതിഹാസ നായക ജേതാവ് …..
ഇതിഹാസ നായക ജേതാവ്….
ഇന്നാണല്ലോ ആ സുദിനം….
ചാച്ചാജീയുടെ ജന്മദിനം…
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്നായ്
തേരു തെളിച്ചൊരു ഗാന്ധിജിയെ…
തേരു തെളിക്കാൻ പാതകൾ വെട്ടി…
കൂടെ കൂടിയ നേതാവ്….
✍️✍️ ✍️✍️
സക്കീർ ഹുസൈൻ. ഐ
കരുനാഗപ്പള്ളി
☎+966 54 586 3610
![]()
