മക്ക: ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി യുവതി മക്കയില്‍ നിര്യാതയായി.മൂവാറ്റുപുഴ പെരുമറ്റം പടിഞ്ഞാറെച്ചാലില്‍ അലിയാര് മകന് ഷാന്റെ (ദുബായ്) ഭാര്യ സാലിമ മുഹമ്മദ്(24 ) ആണ് മക്കയില്‍ നിര്യാതയായത്.പെരുമ്പാവൂരൂലെ സ്വകാര്യ ഉംറ ഗ്രൂപ്പ് വഴി ഈ മാസം ഒന്നാം തീയതിയാണ് മക്കയിലെത്തിയത്.കോതമംഗലം ആയക്കാട് തൈക്കാവുംപടി ആലക്കട മുഹമ്മദിന്റെ മകളാണ് സാലിമ.മാതാവ് പെരുമ്പാവൂര്‍ കണ്ടന്തറ ആലങ്ങാട്ട് ഇബ്രാഹീമിന്റെ മകള്‍ ജാസ്മിന്. സഹോദരങ്ങള്‍: മുഹമ്മദ് അസ്ലം, സാലിഹ.
ഖബറടക്കം മക്കയില്‍ നടത്തുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
![]()
