റിയാദ് :റിയാദിൽ എത്തിയ ആലപ്പുഴ എം പി അഡ്വ.എ എം ആരിഫിന് “ഇവാ റിയാദ്” സ്വീകരണം നല്കി. ആദരിച്ചു.
മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ആന്റണി വിക്ടർ അധ്യക്ഷത വഹിച്ചു
എം പി സദസ്സിനോട് സംവദിക്കുകയും സദസ്സിൽ നിന്നും ഉന്നയിക്കപ്പെട്ട നാട്ടിലേയും പ്രവാസ ലോകത്തിലെയും വിഷയങ്ങൾക്ക് മറുപടി നൽകുകയും ഇടപെടാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.സിജു പീറ്റർ ഇവ യുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ എം പി യെ ധരിപ്പിച്ചു.
ഇവ വൈസ് പ്രസിഡന്റ് സജാദ് സലിം,ട്രഷറർ ബദർ കാസിം എന്നിവർ ചേർന്ന് ഓർമ്മഫലകവും,ജോയിന്റ് സെക്രട്ടറി സാനു മാവേലിക്കര,രക്ഷാധികാരി ഹാഷിം ചീയാംവെളി എന്നിവർ ചേർന്ന്ഉപഹാരവും നൽകി.സെബാസ്റ്റിയൻ,നിസാർ കോലത്ത്,ഷാജി പുന്നപ്ര,താഹിർ കാക്കാഴം,അബ്ദുൽ അസീസ്,ഷാജഹാൻ,ടി എൻ ആർ നായർ,ജലീൽ കാലുതറ എന്നിവർ പങ്കെടുത്തു.
ജനറൽ സെക്രട്ടറി മുഹമ്മദ് മൂസ സ്വാഗതവും ജോയിന്റ് സെക്രട്ടറി നിസാർ മുസ്തഫ നന്ദിയും പറഞ്ഞു
![]()
