ദുബായ്ന:റൈഡ് സൈക്ലിംഗ് ഇവന്റിനായി ഷെയ്ഖ് സായിദ് റോഡ് നാളെ അടയ്ക്കും.നവംബർ 12 ഞായറാഴ്ച രാവിലെ ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് മുതൽ സഫ പാർക്ക് ഇന്റർചേഞ്ച് (രണ്ടാം ഇന്റർചേഞ്ച്) വരെയുള്ള രണ്ട് ദിശകളിലും ഷെയ്ഖ് സായിദ് റോഡിന്റെ ഒരു ഭാഗം അടച്ചിടുമെന്ന അധികൃതർ അറിയിച്ചു . വാർഷിക ദുബായ് റൈഡ് സൈക്ലിംഗ് ഇവന്റ് നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് റോഡ് അടച്ചിടുന്നത്. ലോവർ ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റ്, ട്രേഡ് സെന്റർ സ്ട്രീറ്റ് എന്നിവയും അടച്ചിടും. എന്നാൽ റോഡുകൾ എത്ര ദിവസത്തേക്കായിരിക്കും അടച്ചിടുക എന്ന് അധികൃതർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ വർഷം പുലർച്ചെ 4 മുതൽ രാവിലെ 9 വരെ അഞ്ച് മണിക്കൂർ അടച്ചിരുന്നു. റൈഡ് രാവിലെ 6.15 ന് ആരംഭിച്ച് 8.15 നുള്ളിൽ അവസാനിക്കുന്ന തരത്തിലായിരിക്കും.
![]()
