ദോഹ:ഖത്തർ ഇന്ത്യൻ ഫുട്ബാൾ ഫോറം സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമെൻറിൽ ഇത്തവണ കോഴിക്കോട് ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കോഴിക്കോട് (FOK QATAR) സ്വന്തം ടീമിനെ പങ്കെടുപ്പിക്കുന്നു. ടീമിൻ്റെ ജഴ്സി പ്രകാശനം ഫോക്ക് പ്രസിഡണ്ട് കെ.കെ.ഉസ്മാൻ നിർവഹിച്ചു.ചടങ്ങിൽ ഫോക്കിൻ്റെ ഭാരവാഹികളും ടീം ക്യാപ്റ്റനും ടീം മാനേജർ റിയാസ് ബാബുവും കാലിക്കറ്റ് ലിമോസിൻ്റെ എം.ഡിയും പങ്കെടുത്തു.2020 ൽ രൂപീകരിച്ച ഫോക്കിൻ്റെ കായിക വിഭാഗം ആ വർഷം തന്നെ സെവൻസ് ടൂർണമെൻ്റ് സംഘടിപ്പിച്ചിരുന്നു.ദോഹ സ്റ്റേഡിയത്തിൽ വെച്ച് ഇന്ന് വ്യാഴാഴ്ച രാത്രി 9 മണിക്കാണ് ആദ്യത്തെ മത്സരം.ഫൈസൽ മാവൂർ ക്യാപ്റ്റനായ ടീമിനെ മുജീബ്,ഷറഫു-നൌഫൽ-നാഫി എന്നിവർ നിയന്ത്രിക്കും.കോഴിക്കോട് ജില്ലയെ പ്രതിനിധീകരിക്കുന്ന ഏക ടീമായ ഫോക്കിന് ജില്ലയിലെ എല്ലാവരുടെയും പിന്തുണയും പ്രോത്സാഹനവും നൽകണമെന്ന് ഭാരവാഹികൾ അറിയിച്ചു.
![]()
