റിയാദ് : സൗദി അറേബ്യാ കേന്ദ്രമായി പ്രവർത്തിക്കുന്ന ബെസ്റ്റ് വേ കൾച്ചറൽ സൊസൈറ്റിയുടെ വാർഷികത്തോടനുബന്ധിച്ചു നവംബർ 10 വെള്ളിയാഴ്ച നടക്കുന്ന “അറേബ്യൻ സീസൺ 2023 ” ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.പരിപാടിയിൽ പങ്കെടുക്കാനായി റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മുഖ്യ അതിഥികളായി ജീവകാരുണ്യ പ്രവർത്തകൻ അഡ്വ ഷമീർ കുന്നമംഗലം,മൈലാഞ്ചി സീസൺ ഒന്നിലെ ഗായകൻ അനസ് ആലപ്പുഴ എന്നിവരെ ഭാരവാഹികൾ സ്വീകരിച്ചു.അസ്ലം പാലത്ത്,ഷാജഹാൻ കല്ലമ്പലം,ബിബിൻ,സിദ്ധിഖ്,നാസർ,സൽമാൻ,സലാം,ഉവൈസ് മഞ്ചേരി,നമിഷ അസ്ലം,നജുമുനിസ ഷാജഹാൻ,സമീന സലാം,ഫാസില ഉവൈസ് എന്നിവർ ചേർന്ന് അതിഥികളെ സ്വീകരിച്ചു.
യർമൂക്കിലുള്ള എക്സിറ്റ് 18 ലെ വലീദ് ഇസ്ത്രാഹിൽ വെള്ളിയാഴ്ച്ച വൈകിട്ട് 6 മണി മുതൽ ആണ് പരിപാടി.റിയാദിലെ കലാകാരന്മാർ ഒരുക്കുന്ന ഗാനമേള,വിവിധ കലാപരിപാടികൽ ,ന്യത്തന്യത്ത്യങ്ങള് എന്നിവ അറേബ്യൻ സീസണിന് മാറ്റ് കൂട്ടും.
![]()
