റിയാദ്:കരുനാഗപ്പള്ളി നിവാസികളുടെ പ്രവാസി കൂട്ടായ്മയായ മൈത്രി യുടെ പതിനെട്ടാം വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിയ്ക്കുന്ന കേരളീയം 2023′ നവംബർ 10 വെള്ളിയാഴ്ച
വൈകിട്ട് 7 മണിമുതല്‍ അപ്പോളോ ഡിമോറ ഓഡിറേറാറിയത്തില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.മുഖ്യാതിഥിയായി ആലപ്പുഴ പാർലമെൻറ്റ് അംഗം എ.എം ആരിഫ് പങ്കെടുക്കുന്നു.കേരളത്തിന്റെ സമ്പത് വ്യവസ്ഥയെ താങ്ങി നിർത്തുന്നത് പ്രവാസികളാണെന്നു വാർത്ത സമ്മേളനത്തിൽ പങ്കെടുത്ത എ എം ആരിഫ് എം പി പറഞ്ഞു.മൈത്രിയുടെ നാട്ടിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നേരിട്ട് അറിയാവുന്ന എം പി സംഘടനയുടെ കോവിഡ് കാലത്തെ പ്രവർത്തനങ്ങൾ എടുത്തു പറഞ്ഞു
റിയാദിലുള്ള കരുനാഗപ്പള്ളി നിവാസികളുടെ കൂട്ടായ്മയായി 2005 ൽ രൂപീകരിച്ച മൈത്രി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിൽ സജീവ സാന്നിധ്യമാണ്. ഇതിനോടകം ആലംബഹീനരും രോഗികളും പാവപ്പെട്ടവരുമായ നിരവധി പേര്‍ക്ക് ആശ്വാസം പകർന്നു കഴിഞ്ഞു. കരുനാഗപ്പള്ളി പ്രാദേശിക കൂട്ടായ്മയാണെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഗുണഫലം, ദേശ,ഭാഷ വ്യത്യാസമില്ലാതെ എല്ലാ ആളുകള്‍ക്കും ലഭിച്ചിട്ടുണ്ട്.
മൈത്രി കേരളീയത്തോടനുബന്ധിച്ച് റിയാദിലെ കലാകാരന്മാർ ഒരുക്കുന്ന ഗാനമേള,വിവിധ കലാപരിപാടികള്‍,ന്യത്തന്യത്ത്യങ്ങള്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്.
വാർത്ത സമ്മേളനത്തിൽ എ എം ആരിഫ് എം പി, മൈത്രി രക്ഷാധികാരി ശിഹാബ് കൊട്ടുകാട് , പ്രസിഡന്റ് റഹ്മാൻ മുനമ്പത്ത്, ജനറൽ സെക്രട്ടറി നിസാർ പള്ളിക്കശ്ശേരിൽ,പ്രോഗ്രാം കമ്മിറ്റി കൺവീനറും അഡൈ്വസറി ബോർഡ് ചെയർമാനുമായ ഷംനാദ് കരുനാഗപ്പള്ളി, ട്രെഷറർ സാദിഖ് ,ജീവകാരുണ്യ കൺവീനർ അബ്ദുൽ മജീദ് മൈത്രി എന്നിവർ പങ്കെടുത്തു
![]()
