ഷാര്‍ജ: മൻസൂർ പള്ളൂരിന്റെ ‘പലസ്തീനിലെ നിലവിളികൾ, പശ്ചിമേഷ്യൻ വെല്ലുവിളികൾ’ എന്ന പുസ്തകം ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. കൊണ്ഗ്രെസ്സ് നേതാവ് രമേഷ് ചെന്നിത്തല എം എൽ എ പുസ്തകം യുഡിഎഫ് കൺവീനർ എംഎം ഹസ്സന് കൈമാറിക്കൊണ്ട് ആണ് പ്രകാശനം ചെയ്തത്.
പലസ്തീൻ ജനതയുടെ നിലക്കാത്ത രോദനം ലോകമെമ്പാടുമുള്ള സമാധാന കാംക്ഷികളുടെയും വേദനയായി തുടരുന്നത് കഴിഞ്ഞ ഏഴ് പതിറ്റാണ്ടിലേറെയായി തുടരുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ലോകകാര്യങ്ങൾ എഴുതുന്ന മുൻ നിര എഴുത്തുകാർക്കിടയിലാണ് മൻസൂറിന്റെ സ്ഥാനമെന്ന് എം എം ഹസ്സൻ പറഞ്ഞു.
ഷാനി മോൾ ഉസ്മാൻ, വൈ. എ റഹീം, മഹാദേവൻ വാഴശേരി, മൻസൂർ പള്ളൂർ എന്നിവർ സംസാരിച്ചു. ലിപിയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
![]()
