ആലപ്പുഴ :വെള്ളം,വൈദ്യുതി ചാർജ്ജ് വർദ്ധനവ് ജനങ്ങൾക്ക് മേലുള്ള ഇരട്ട പ്രഹരമാന്നെന്നു കേരള കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫയർ കോൺഗ്രസ്സ്(ഐ എൻ ടി യു സി ) കായംകുളം നിയോജക മണ്ഡലം ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
കേരള സർക്കാർ ജനങ്ങളോട് കാട്ടുന്ന ഈ കാട്ടു നിതി പൊറുക്കാൻ പറ്റുന്നതല്ലെന്ന് കേരള കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫയർ കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് തയ്യിൽ റഷീദ് ജനറൽ ബോഡി ഉത്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു..
വൈദ്യുതി ചാർജ്ജ് വർധിപ്പിച്ചതിന് പിന്നാലെ അടുത്ത ഇരുട്ടടിയായി വെള്ളക്കരവും കൂട്ടുകയാണ്. ഏപ്രിൽ 1 മുതൽ 5 % നിരക്ക് വർധനയാണ് ഉണ്ടാകുക
അത് പോലെ തന്നെ നിർമ്മാണ മേഘലയിലും കടുത്ത പ്രതിസന്ധിയാണ് അനുഭവിക്കുന്നത് സിമന്റ് കമ്പി മറ്റ് അസംസകൃത വസ്തുക്കൽ എന്നിവയ്ക്ക് എല്ലാം വില കൂടി മേഘലയിലെ തൊഴിലാളികളും ജനങ്ങളും കടുത്ത പ്രതിസന്ധിയിലാണെന്നു യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീകുമാർ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി വൈ മനോജ്, അഡ്വ സുരേഷ് ,പി ബി ഹരികുമാർ,സത്താർ,മഞ്ജു, ശൈലജൻ തുടങ്ങിയവർ സംസാരിച്ചു
![]()
