മദീന: മദീനയിൽ പൊതുജനങ്ങൾക്ക് സഞ്ചരിക്കാൻ ഇലക്ട്രിക് സൈക്കിൾ, സ്കൂട്ടർ സേവനം വരുന്നു. സൗദിയിലെ ഇത്തരത്തിലുള്ള ആദ്യത്തെ ഗതാഗത പൊതു സംരംഭമാണിത്. ഇതിനായി 165 സ്റ്റേഷനുകൾ സ്ഥാപിച്ചതായും ബന്ധപ്പെട്ടവർ അറിയിച്ചു. ഇവിടെ നിന്നും പൊതു ജനങ്ങൾക്ക് സൈക്കിളും സ്കൂട്ടറും ആവശ്യങ്ങൾക്കായി ഉപയോഗിക്കാം. സ്വകാര്യ കമ്പനിയുമായി സഹകരിച്ച് മദീന മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള അൽമഖർ ഡെവലപ്മെന്റ് കമ്പനിയാണ് പദ്ധതി നടപ്പാക്കുന്നത്. തുടക്കത്തിൽ സൈക്കിളുകൾ ആണ് പൊതു ജനങ്ങൾക്ക് ലഭിക്കുക. ആദ്യ ഘട്ടത്തിൽ സൈക്കിളുകളാണ് ലഭിക്കുക തുടർന്ന് ഇലക്ട്രിക് സ്കൂട്ടറുകൾ നിരത്തിലിറക്കുമെന്നു കമ്പനി പ്രതിനിധികൾ പറഞ്ഞു. നിലവിൽ ചില മേഖലകളിൽ മാത്രമാണ് ഇവ ലഭ്യമാക്കുന്നതെന്നും അടുത്തവർഷം മദീന നഗരം മുഴുവൻ ഇവയുടെ ലഭ്യത ഉറപ്പ് വരുത്തുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. പരിസ്ഥിതി സൗഹൃദ സംവിധാനത്തിലൂടെ നഗരങ്ങളിലെ ഗതാഗതം സുഗമമാക്കുകകയാണ് പദ്ധതിയുടെ ലക്ഷ്യം.
![]()
