ഷാര്‍ജ:ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ എഴുത്തുകാരിയും അധ്യാപികയുമായ നിഖില സമീറിന്റെ ‘വൈദ്യേഴ്സ് മന്‍സില്‍’ പ്രകാശനം ചെയ്തു.ഗീതാ മോഹന്‍ ആദ്യ പ്രതി നല്കി ജേക്കബ് എബ്രഹാം ആണ് പ്രകാശനം നിര്‍വഹിച്ചത്. മികച്ച പ്രാസംഗികനും എഴുത്ത് കാരനുമായ പി കെ അനിൽ കുമാർ പുസ്തക അവതരണവും അധ്യക്ഷതയും വഹിച്ചു
ഓർമ്മകളെ ഹരിതാഭമാക്കുന്ന ഒരു രചന തന്ത്രം നിഖില സമീറിന്റെ എഴുത്തിലുടനീളം കാണാമെന്നു പി കെ അനിൽകുമാർ പറഞ്ഞു.
ഭൂമിയിലുള്ള എല്ലാ അച്ഛനമ്മാർക്കുമുള്ള അന്വർത്ഥവും ഉചിതവുമായ അക്ഷരോധകമാണ് വൈദ്യേഴ്സ് മന്‍സില്‍ എന്ന് അദ്ദേഹം പറഞ്ഞു.ഓര്‍മകളും അനുഭവങ്ങളും പ്രവാസവും കോര്‍ത്തിണക്കിയ നുറുങ്ങു കുറിപ്പുകളാണ് വൈദ്യേഴ്സ് മന്‍സില്‍ പങ്കുവെക്കുന്നത്. എഴുത്തുകാരിയുടെ പിതാവിനുള്ള സമർപ്പണമാണ് ഈ പുസ്തകത്തിന്റെ നാമം.
ആദ്യ പുസ്തകമായ അമേയയുടെ രണ്ടാം പതിപ്പ് മുതിർന്ന മാധ്യമ പ്രവർത്തകനും സാഹിത്യകാരനുമായ ഇസ്മായിൽ മേലടി പ്രവീൺ പാലക്കലിന് നൽകി പ്രകാശനം ചെയ്തു.പ്രതാപന് തായാട്ട് ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. സബീന എം സാലി, വൈ എ സാജിദ ഹാറൂൺ, കക്കാട് മുരളി മാഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
അവതരണവും സ്വാഗതവും വെളളിയോടന്‍ നിർവ്വഹിച്ചു.നിഖില സമീർ നന്ദിയും പറഞ്ഞു.
![]()
