ജിദ്ദ:അതിശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ നവംബർ 4 ശനിയാഴ്ച ജിദ്ദ യൂണിവേഴ്സിറ്റി ക്ലാസുകൾ റദ്ദാക്കിയാതായി അധികൃതർ അറിയിച്ചു.ബിരുദ വിദ്യാർത്ഥികൾക്കും എക്സിക്യൂട്ടീവ് പ്രോഗ്രാമുകൾക്കുമായുള്ള ക്ലാസുകളാണ് നിർത്തിവെച്ചത്.
വെള്ളിയാഴ്ച മുതൽ അടുത്ത ചൊവ്വാഴ്ച വരെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലിനും മഴക്കും സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകിയിരുന്നു.
![]()
