ജിദ്ദ: ലോക രാജ്യങ്ങളിൽ നിന്നെത്തുന്ന വിനോദസഞ്ചാരികളെ സ്വീകരിച്ച് ഏറ്റവും മികച്ച സേവനങ്ങൾ നൽകാൻ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഓൺഅറൈവൽ ടൂറിസ്റ്റ് വിസ ലോഞ്ച് ഉദ്ഘാടനം ചെയ്തു. ജിദ്ദ എയർപോർട്ട്സ് കമ്പനിയും ജവാസാത്ത് ഡയറക്ടറേറ്റും സഹകരിച്ചാണ് ഓൺഅറൈവൽ വിസ ലോഞ്ച് സജ്ജീകരിച്ചിരിക്കുന്നത്. ഓൺഅറൈവൽ വിസ സേവനം പ്രയോജനപ്പെടുത്തി സൗദിയിലെത്തുന്ന ടൂറിസ്റ്റുകളുടെ വിസാ നടപടിക്രമങ്ങൾ എളുപ്പമാക്കാനും മികച്ച സേവനങ്ങൾ നൽകാനുമാണ് ഓൺഅറൈവൽ ടൂറിസ്റ്റ് വിസാ ലോഞ്ച് ഏരിയ ഉദ്ഘാടനം ചെയ്തതിലൂടെ ലക്ഷ്യമിടുന്നത്.
സൗദി ജവാസാത്ത് മേധാവി ജനറൽ സുലൈമാൻ അൽയഹ്യ, ജിദ്ദ എയർപോർട്ട്സ് കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ എൻജിനീയർ റാഇദ് അൽമുദൈഹിം, സി.ഇ.ഒ എൻജിനീയർ അയ്മൻ അബൂഅബാ എന്നിവർ ചേർന്ന് ഓൺഅറൈവൽ വിസാ ലോഞ്ച് ഉദ്ഘാടനം ചെയ്തു.
![]()
