തൃശൂർ : ചെന്ത്രാപ്പിന്നി സ്വദേശികളുടെ കൂട്ടായ്മയായ തട്ടകം ചെന്ത്രാപ്പിന്നിക്കൂട്ടം യു എ ഇ കമ്മിറ്റി സംഘടിപ്പിച്ച ‘ഒരുമയുടെ പൊന്നോണം’ ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നിയാസ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. സബിത റഫീഖ്, നിസാർ, ഷാഫി ചെന്ത്രാപ്പിന്നി, ജസീൽ തുടങ്ങിയവർ പ്രസംഗിച്ചു.
തട്ടകം കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും മത്സരങ്ങളും ഉണ്ടായിരുന്നു. മലയാളി മങ്ക പുരുഷ കേസരി മത്സരത്തിൽ ചിന്നു – രജ്ഞിത്ത് ദമ്പതികൾ വിജയികളായി. സ്മിത സജ്ജാദ്, തസ്ലീമ ഷാഫി, ഗ്രീഷ്മ, ഹസി പ്രശാന്ത്, റിയാസ് ചെന്ത്രാപ്പിന്നി, സുഭാഷ് ദാസ്, റഹ്മ ജിയാസ് എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി
ആന്റോ ഫ്രാൻസിസ്, അബ്ദുൽ നാസർ, ഷംസുദ്ധീൻ, സലീം, അൻവർ കോയാസ്, ജോയിഷ്, റഫീഖ്, പ്രശാന്ത്, ദിനേശ്, സുനിൽ തുടങ്ങിയവർ സമ്മാനദാനം നിർവ്വഹിച്ചു.
ജനറൽ സെക്രട്ടറി സജ്ജാദ് തുരുത്തി സ്വാഗതവും, ട്രഷറർ ജിയാസ് നന്ദിയും പറഞ്ഞു.
![]()
