അജ്മാൻ:അജ്മാനിൽ കാറിനു തീപിടിച്ചു എറണാകുളം സ്വദേശി മരിച്ചു.എറണാകുളം
മഞ്ഞപ്ര മേലെപീടികയിൽ ചാണ്ടി ജോർജ്ജിന്റെയും ലീലാമ്മ ജോർജ്ജിന്റെയും മകനായ
ജിമ്മി(41) ആണ് മരിച്ചത്.ചൊവാഴ്ച അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ റോഡരുകിൽ കത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു.മൃതദേഹം കാറിനരുകിൽ പോലീസ് കണ്ടെത്തി.
പോലീസ് അന്വേഷണം നടത്തി വരുന്നു.ഇന്റീരിയർ ഡെക്കറേഷൻ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.ഭാര്യ:ദീപ്തി തോമസ്,ഒരു കുട്ടിയുണ്ട്.അജ്മാനിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് പോകും.
![]()
