കവിത – ശ്രീകുമാരി അശോകൻ
കനലടങ്ങാത്ത ഹൃദയത്തിൻ
കലമ്പലാണെന്റെ കവിത
തോരാത്ത കണ്ണീരിലുറയും
ഉപ്പിൻ രുചിയത്രെ എന്റെ കവിത
ആത്മാവിന്നണുവിൽ നിന്നുയരും
ആത്മഹർഷമാണെന്റെ കവിത
നോവിന്റെ മാറാപ്പിലിട്ട പുതു
നോവിന്റെ നോവാണെൻ കവിത
ഉരുകിയൊലിക്കും മെഴുതിരിയിൽ
ഉയരുന്ന വെട്ടമെൻ കവിത
ആത്മാവിൻ ബലിയാണെൻ കവിത
ആത്മബന്ധത്തിൻ പൊരുളെൻ കവിത നോവിന്റെ അലമാലയുയരും
നൊമ്പരക്കടലെൻ കവിത.
![]()
