റിയാദ്:കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് പ്രവാസമവസാനിപ്പിച്ചു കൊടുങ്ങല്ലൂര്‍ എക്സ്പാട്രിയേറ്റ് അസോസിയേഷന് (കിയ) വൈസ് പ്രസിഡന്റ് സലീഷ് ഭാസ്ക്കരന്‍ യാത്രയയപ്പ് നൽകി സഹപ്രവർത്തകർ.ഷിഫ സനയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയിലെ ജീവനക്കാരനായിരുന്ന അദ്ദേഹം മികച്ച സംഘാടകന്‍ കൂടിയാണ് അദ്ദേഹം.
റിയാദ് ബത്ത അപ്പോള ഡിമോറോയില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ കിയ ജനറല്‍സെക്രട്ടറി സൈഫ് റഹ്മാന് അധ്യക്ഷത വഹിച്ചു.ജയന് കൊടുങ്ങല്ലൂര്‍, ആഷിക് ആര് കെ, ഷാജി കൊടുങ്ങല്ലൂര്‍ ,ബാബു നിസാര്‍, ഷഫീര്‍ മതിലകം,ജിജു അമീര്‍,ഹാരീസ് ,വിന്‍സെന്റ്, ജലാല്‍ മതിലകം എന്നിവര്‍ ആശംസകൾ നേർന്നു സംസാരിച്ചു.
സംഘടനയുടെ ഓര്‍മഫലകം മുതിര്‍ന്ന അംഗം അബ്ദുല്‍ സലാം വി എസ് സലീഷിന് സമ്മാനിച്ചു.യാത്രയയപ്പിന് നന്ദി പ്രകാശിപ്പിച്ച സലീഷ് ഭാസ്കരന് നാട്ടിലും സംഘടനയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് അറിയിച്ചു.
ചടങ്ങിന് യഹിയ കൊടുങ്ങല്ലൂര്‍ സ്വാഗതവും, ഷാനവാസ് പുന്നിലത്ത് നന്ദിയും പറഞ്ഞു.
![]()
