ജിദ്ദ:കോഴിക്കോട്-ജിദ്ദ-കോഴിക്കോട് സെക്ടറിലെ വിമാന സർവീസ് ഒരു മാസത്തേക്ക് ക്യാൻസൽ ചെയ്തതായി സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചു.
ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച് നവംബർ മുപ്പത് വരെയുള്ള മുഴുവൻ സർവീസുകളും റദ്ദാക്കിയതായി സ്പൈസ് ജെറ്റ് വ്യക്തമാക്കി. കോഴിക്കോട്-ജിദ്ദ, ജിദ്ദ-കോഴിക്കോട് വിമാന സർവീസുകളാണ് റദ്ദാക്കിയത്. ഉംറ തീർത്ഥാടകരടക്കം നിരവധി പേരാണ് സ്പൈസ് ജെറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രക്കായി കാത്തിരുന്നത്.
![]()
