TOPSHOT - Muslims pray around the Kaaba, Islam's holiest shrine, at the Grand Mosque complex in the Saudi city of Mecca, during the fasting month of Ramadan, on April 9, 2022. - Saudi Arabia said today it will permit one million Muslims from inside and outside the country to participate in this year's hajj, a sharp uptick after pandemic restrictions forced two years of drastically pared-down pilgrimages. (Photo by Abdel Ghani BASHIR / AFP) (Photo by ABDEL GHANI BASHIR/AFP via Getty Images)
മക്ക: 2024 ലെ ഹജ്ജ് ഒരുക്കങ്ങൾ പൂർത്തിയാകുന്നതായി ഹജ്ജ് ഉംറ മന്ത്രാലയം. ഇതിന്റെ ഭാഗമായുള്ള ഒരുക്കങ്ങൾ നിരീക്ഷിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപെടുത്തിയതായും മന്ത്രാലയം അറിയിച്ചു. തീർത്ഥാടകർക്ക് മുൻ വർഷത്തേക്കാൾ മികച്ച സൗകര്യങ്ങൾ ഒരുക്കും. അടുത്ത വര്ഷം കൂടുതൽപേരെ ഹജ്ജിൽ ഉൾപ്പെടുത്തും. ഇതിന്റെ ഭാഗമായി മക്കയിൽ കൂടുതൽ കെട്ടിടങ്ങൾക്ക് ലൈസൻസ് നൽകും.
കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധിച്ച ശേഷം ലൈസൻസ് നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്നു ഹോളി മക്ക മുനിസിപ്പാലിറ്റിയും അറിയിച്ചു. പുണ്യ നഗരങ്ങളായ മക്കയിലും മദീനയിലും തീർത്ഥാടകർക്ക് ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തും. കഴിഞ്ഞ തവണ മക്കയിൽ 3850 ഓളം കെട്ടിടങ്ങൽക്കാണ് ലൈസൻസ് നൽകിയത്. അത് ഇത്തവണ ഇരട്ടിയാകുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. കഴിഞ്ഞ തവണ ഇരുപതു ലക്ഷം തീർത്ഥാടകർ ഹജ്ജിനു എത്തിയതായാണ് മന്ത്രാലയത്തിന്റെ കണക്കുകൾ.
![]()
