കോട്ടയം:പോലീസ് സ്മൃതിദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ പാലാ പോലീസ് സ്റ്റേഷനിൽ വച്ച് മരിയൻ മെഡിക്കൽ സെന്ററും, ചൂണ്ടച്ചേരി സെന്റ് ജോസഫ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി രക്തദാന ക്യാമ്പ് നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം പാലാ ഡിവൈഎസ്പി തോമസ് എ.ജെ നിർവഹിച്ചു. തുടർന്ന് വൈകിട്ട് നാലുമണിയോടെ പോലീസ് സ്റ്റേഷനിൽ വച്ച് “കേരളാ പോലീസിന്റെ ചരിത്രം” എന്ന വിഷയത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കായി ക്വിസ് മത്സരവും നടന്നു.
![]()
