ഗാസയില്‍ അടിയന്തിര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് 9 അറബ് രാജ്യങ്ങള്‍ യുഎന്നില്‍ സംയുക്ത പ്രമേയം അവതരിപ്പിച്ചു.യുഎഇ, സൗദി അറേബ്യ, ബഹ്റൈന്‍, ഖത്തര്‍, ഒമാന്‍, ഈജിപ്ത്, ജോര്‍ദാന്‍, മൊറോക്കോ, കുവൈറ്റ് എന്നീ രാജ്യങ്ങളാണ് സംയുക്ത പ്രമേയം അവതരിപ്പിച്ചത്.
സാധാരണക്കാര്‍ക്കെതിരായ ആക്രമണം, നിര്‍ബന്ധിത കുടിയിറക്കല്‍, തുടങ്ങിയവയെ അറബ് രാജ്യങ്ങള്‍ സംയുക്തമായി അപലപിച്ചു. മാനുഷിക മൂല്യങ്ങളിലൂന്നി ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണെമന്ന് ഈ രാജ്യങ്ങളുടെ വിദേശകാര്യപ്രതിനിധികള്‍ ആവശ്യപ്പെട്ടു.
ഗാസയില്‍ മരണസംഖ്യ 3000 കുട്ടികള്‍ ഉള്‍പ്പെടെ 7000 കവിഞ്ഞു.
![]()
