ജിദ്ദ : ജിദ്ദയിലെ തൃത്താല പ്രവാസി കൂട്ടായ്മ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഒരു മാസം മുൻപ് ജിദ്ദയിൽ പാലക്കാട് പ്രവാസി കൂട്ടായ്മ രൂപം കൊണ്ടതിന് ശേഷം തൃത്താല മണ്ഡലത്തിൽപെട്ട പുതിയ മെമ്പർമാരെ കൂട്ടായ്മയിൽ ഉൾപ്പെടുത്താൻ സാധിച്ച അവസരത്തിലാണ് പുതിയ നേതൃത്വം രൂപപ്പെട്ടത്.
രണ്ടു വർഷമായി പ്രസിഡന്റായി തുടർന്നിരുന്ന സൈദലവി(ബാവ) ആറങ്ങോട്ടുകര തന്നെ തുടർന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു.ജനറൽ സെക്രട്ടറിയായി വി വി ബഷീർ സൗത്ത് തൃത്താലയെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി മജീദ് മാടപ്പാട്ട് (ജോയിന്റ് സെക്രട്ടറി), ആസിഫ്ഖാൻ കരുവാംപടി (ട്രഷറർ ), സഹീർ അനസ് (ഫൈനാൻസ് കൺട്രോളർ) എന്നിവരെയും, മുസ്തഫ തുറക്കൽ, മുഹ് യുദ്ദീൻ വി പി (കുഞ്ഞാപ്പ), മുജീബ് തൃത്താല, മുജീബ് മൂത്തേടത്ത് എന്നിവരെ രക്ഷാധികാരികളായും തെരഞ്ഞെടുത്തു.
കൂട്ടായ്മയുടെ തെരഞ്ഞെടുപ്പ് യോഗം പാലക്കാട് ജില്ലാ കൂട്ടായ്മ പ്രസിഡന്റ് അബ്ദുൽ അസീസ് പട്ടാമ്പി ഉത്ഘാടനം ചെയ്തു.
തൃത്താല കൂട്ടായ്മയുടെ സ്ഥാപകനായ മുജീബ് തൃത്താലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് വിശിഷ്ട അഥിതിയായി നാട്ടിൽ നിന്നും എത്തിയ മുൻ ഖത്തർ പ്രവാസിയും, നിലവിൽ നാട്ടിലെ സാമൂഹ്യ പ്രവർത്തകനുമായ മാടപ്പാട്ട് സൈദാലിപ്പു ആശംസകൾ അറിയിച്ച് സംസാരിച്ചു.
തെരെഞ്ഞെടുപ്പിനു സ്ഥാപക നേതാവ് മുസ്തഫ തുറക്കൽ നേതൃത്വം നൽകി. സക്കീർ കള്ളിവളപ്പിൽ, മുജീബ് മൂത്തേടത്ത്, യൂനുസ് തൃത്താല, മുസ്തഫ(മുത്തു), കുഞ്ഞി മുഹമ്മദ് ആറങ്ങോട്ട്കര, നൗഷാദ് മേഴത്തൂർ എന്നിവർ ആശംസകൾ അറിയിച്ചു. മുസ്തഫ ആറങ്ങോട്ട്കര, മുഹമ്മദ് ഫയാസ് തുറക്കൽ, അനീഷ് റഹ്മാൻ, ഷഫീഖ്, മുസ്തഫ മുടപ്പക്കാട് എന്നിവർ പങ്കെടുത്തു. യോഗത്തിന് മുൻ ജനറൽ സെക്രട്ടറി റസാഖ് മൂളിപ്പറമ്പ് സ്വാഗതവും, പുതിയതായി തെരഞ്ഞെടുത്ത ജനറൽ സെക്രട്ടറി വി വി ബഷീർ നന്ദിയും പറഞ്ഞു.
![]()
