ഡൽഹി:ഐസിസി ഏകദിന ലോകകപ്പിൽ വെടിക്കെട്ട് സെഞ്ചുറി നേടി ഓസ്ട്രേലിയൻ സൂപ്പർതാരം ഗ്ലെൻ മാക്സ്വെൽ.നെതർലൻഡ്സിനെതിരെ നടന്ന മത്സരത്തിലായിരുന്നു അതിവേഗ സെഞ്ചുറി മാക്സ്വെൽ നേടിയത്.ഇതോടെ ലോകകപ്പിലെ വമ്പൻ റെക്കോർഡ് മാക്സ്വെൽ സ്വന്തം പേരിലാക്കി.ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയാണിത്.
ഏതാനും ദിവസം മുൻപ് ഇതേ വേദിയിൽ ശ്രീലങ്കയ്ക്കെതിരെ 49 പന്തിൽ സെഞ്ചുറി നേടിയ ഐയ്ഡൻ മാർക്രത്തിൻ്റെ റെക്കോർഡാണ് മാക്സ്വെൽ തകർത്തത്.49 ആം ഓവറിലെ രണ്ട് ഫോറും പിന്നീട് തുടർച്ചയായി മൂന്ന് സിക്സും പറത്തികൊണ്ടാണ് മാക്സ്വെൽ തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്.44 പന്തിൽ 9 ഫോറും 8 സിക്സും ഉൾപ്പടെ 44 പന്തിൽ 106 റൺസ് നേടിയാണ് മാക്സ്വെൽ പുറത്തായത്.
ഇതിന് മുൻപ് 2015 ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ 51 പന്തിൽ മാക്സ്വെൽ സെഞ്ചുറി നേടിയിരുന്നു.ലോകകപ്പ് ചരിത്രത്തിലെ വേഗമേറിയ നാലാം സെഞ്ചുറിയാണത്.2011 ൽ ഇംഗ്ലണ്ടിനെതിരെ 51 പന്തിൽ സെഞ്ചുറി നേടിയ മുൻ അയർലൻഡ് താരം കെവിൻ ഒബ്രയനാണ് മൂന്നാം സ്ഥാനത്തുള്ളത്.
![]()
