റിയാദ് : സൗദി അറേബ്യയില്‍ വാഹനങ്ങളുടെ രജിസ്ട്രേഷന് (ഇസ്തിമാറ) പുതുക്കുന്നതിനും എടുക്കുന്നതിനും വാര്‍ഷിക ഫീസ് നിലവില്‍വന്നു. ഇന്ധനക്ഷമതക്കനുസരിച്ച് 2024 മോഡല്‍ ചെറിയ വാഹനങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ ഫീസ് ഈടാക്കുന്നത്. ഇതനുസരിച്ച് എല്ലാ വര്‍ഷവും പരമാവധി 190 റിയാല്‍ വരെ അധികമടക്കേണ്ടിവരും.
വാണിജ്യ മന്ത്രാലയം, സാസോ, സകാത്ത് ടാക്സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി, ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ്, നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍, സൗദി എനര്‍ജി എഫിഷ്യന്‍സി സെന്റര്‍ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അടുത്ത വര്‍ഷം രണ്ടാം ഘട്ടത്തില്‍ എല്ലാ വാഹനങ്ങളും വാര്‍ഷിക ഫീസിന്റെ പരിധിയില്‍ വരും. വാഹനത്തിന്റെ ഇന്ധന ഉപഭോഗം അനുസരിച്ച് വാര്‍ഷിക ഫീസ് അഞ്ച് ലെവലുകളായി തിരിച്ചിട്ടുണ്ട്. അതിനാല്‍ ഇന്ധന ഉപഭോഗം കുറഞ്ഞ വാഹനങ്ങള്‍ക്ക് ഫീസ് ഈടാക്കില്ല.
സാസോയുടെ മര്കബതീ ആപ്ലിക്കേഷന്‍ വഴി ഓരോ വാഹനങ്ങളുടെയും ഫീ വിവരങ്ങള്‍ ലഭ്യമാകും.
![]()
