റിയാദ് : തട്ടകം റിയാദിന്റെ ആഭിമുഖ്യത്തിൽ റിയാദിലെ കുട്ടികള്‍ക്കായി കളിക്കൂട്ടം ചിൽഡ്രൻസ് തീയറ്റർ നാടക പരിശീലനക്കളരിയായ നാടക ശില്പശാല സംഘടിപ്പിക്കുന്നു.
കുട്ടികളില്‍ നാടകം,മൂല്യ ബോധം,സന്മനോഭാവങ്ങൾ എന്നിവ വളര്‍ത്തുന്നതിനും ഒപ്പം വ്യക്തിത്വ വികാസവും ഉറപ്പാക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് സംഘാടകർ വാർത്ത കുറിപ്പിൽ അറിയിച്ചു.നവംബർ 27- ന് ആരംഭിക്കുന്ന നാടക പരിശീലനക്കളരിയിൽ പങ്കെടുക്കുവാൻ താല്‍പ്പര്യമുള്ളവർ നവംബർ 15ന് മുൻപായി പേരുകൾ രെജിസ്റ്റർ ചെയ്യേണ്ടതാണ്..
വിശദ വിവരങ്ങൾക്ക് 055 444 7567, 050 212 4762 ബന്ധപെടുക
![]()
