തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. മധ്യ പടിഞ്ഞാറൻ അറബിക്കടലിനും തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിൽ തേജ് അതിശക്തമായ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചിരിക്കുകയാണ്.
വടക്ക് പടിഞ്ഞാറ് സഞ്ചരിച്ച് നാളെ രാവിലെയോടെ യെമനിലെ അൽഗൈദാക്കിനും ഒമാനിലെ സലാലയ്ക്കും ഇടയിൽ തേജ് ചുഴലിക്കാറ്റ് കര തൊടും. പരമാവധി 150 കിലോമീറ്റർ വേഗത്തിലായിരിക്കും തേജ് കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
![]()
