കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ശനിയാഴ്ച മുതൽ 24 മണിക്കൂർ വിമാന സർവീസ് പുനരാരംഭിക്കും. റീ കാർപ്പറ്റിംഗ് പ്രവൃത്തികളെ തുടർന്ന് നിലവിൽ രാത്രി സമയത്ത് മാത്രമാണ് കരിപ്പൂരിൽ നിന്നു വിമാനങ്ങൾ സർവീസ് സർവീസ് നടത്തുന്നത്. റൺവേ റീ കാർപ്പറ്റിംഗ് പൂർത്തിയായി.റൺവേ റീ കാർപ്പറ്റിംഗ് ജനുവരിയിൽ ആരംഭിച്ചത് മുതൽ വിമാന സർവീസുകൾ രാവിലെ പത്ത് മണി മുതൽ വൈകുന്നേരം ആറ് മണി വരെ നിർത്തിവച്ചിരുന്നു. കൂടാതെ റീ കാർപ്പറ്റിംഗിന് പുറമേ ഗ്രേഡിംഗ് ജോലി കൂടി പൂർത്തിയാക്കിയാണ് 24 മണിക്കൂർ സർവീസ് തുടങ്ങുന്നത്.ഇരുപത്തിനാലു മണിക്കൂറും സർവ്വീസുകൾ തുടങ്ങുന്നതോടെ വലിയ വിമാനങ്ങൾക്കും കരിപ്പൂരിൽ ഇറങ്ങാൻ അനുമതി നൽകണമെന്ന ആവശ്യവും ശക്തമായി ഉയർന്നിട്ടുണ്ട്
![]()
