റിയാദ് ഇന്ത്യൻ ഇസ്ലാഹീ സെൻറർ – സുമേശി ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന സുമേശി ഇസ്ലാമിക് മദ്റസ്സയുടെ ആന്വൽ ഡെ പരിപാടി ഡഫോഡിൽസ്- ഒക്ടോബർ 27 വെള്ളിയാഴ്ച നടക്കുമെന്ന് പി.ടി.എ. ഭാരവാഹികളും മദ്റസ്സ മാനേജ്മെൻറും പത്രക്കുറിപ്പിൽ അറിയിച്ചു.
ആനുകാലിക സംഭവങ്ങളുടെ ദൃശ്യാവിഷ്കാരം,സാമൂഹിക സമുദ്ധാരണ ത്തിന് പ്രേരകമാകുന്ന സംഗീത ശിൽപം, ധാർമ്മിക-സദാചാര മൂല്യങ്ങളെ പിഴുതെറിയാൻ പാടുപെടുന്ന പുരോഗമന വാദത്തിൻറെ നിചസ്ഥിതി വെളിവാക്കുന്ന ആവിഷ്കാരങ്ങൾ വേദിയിൽ പ്രദർശിപ്പിക്കപ്പെടും. അന്ധവിശ്വാസത്തിലേക്ക് സമുദായത്തെ നയിക്കുന്ന പൌരോഹിത്യത്തിൻറെ കുതന്ത്രങ്ങളെ ലളിതമായി അവതരിപ്പിക്കപ്പെടും.വഴികേടുകളും സാംസ്കാരിക ജീർണ്ണതയും പടർന്നു പിടിക്കപ്പെടുമ്പോൾ മനുഷ്യർക്ക് വഴികാട്ടാനുള്ള ആശയങ്ങളും ആധാരവും എന്താണെന്ന് വൈവിധ്യമായ പരിപാടികളിലൂടെ കാണികൾക്ക് മനസ്സിലാക്കാം.
മദ്റസ്സാ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന പുതുമയുള്ളതും ആശയാടിത്തറയുള്ളതുമായ കലാപരിപാടികളുടെ കലവറയാണ് ഡഫോഡിൽസ്.പ്രോഗ്രാമുകൾ വീക്ഷിക്കുന്നതിനും കുടുംബങ്ങ സമേതം പങ്കെടുക്കുന്നതിനും ആവശ്യമായ എല്ലാ സൌകര്യങ്ങളും സംഘാടക സമിതി ഒരുക്കിയിട്ടുണ്ട്.
ഒക്ടോബർ 27-ന് വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് അത്വയ്യിബ ഇസ്തിറാഹയിലാണ് പ്രോഗ്രാം നടക്കുന്നത്.
സുമേശിയിൽ അലിഫ് ഇൻറർ നാഷണൽ ഇന്ത്യൻ സ്കൂളിന് അടുത്ത് – സൗദി മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയും, ബത്ത്ഹ കോൾ ആൻറ് ഗൈഡൻസ് സെൻറർ മേൽനോട്ടത്തിലുമാണ് സുമേശി ഇസ്ലാമിക് ഇഗ്ളീഷ് മീഡിയം മദ്റസ്സ പ്രവർത്തിക്കുന്നത്. കെ.ജി മുതൽ ഏഴു ക്ളാ സ്സുകളുണ്ട്.
നിപുണരും പരീശീലനം നേടിയവരുമായ അദ്ധ്യാപികാ-ദ്ധ്യാപകരും പഠനാ ന്തരീക്ഷത്തോടെയുള്ള സൌകര്യവും മദ്റസ്സക്കുണ്ട്. എല്ലാ വെള്ളിയാഴ്ച കളിലും ഉച്ചക്ക് രണ്ട് മണി മുതൽ ഏഴു മണി വരെ മാത്രമാണ് പഠന സമയം. എല്ലാ ക്ളാസ്സുകളിലേക്കും അഡ്മിഷൻ തുടരുന്നതായി അക്കാഡമിക് കൌൺ സിൽ എച്ച്- ഓ-ഡി എഞ്ചിനിയർ ഹാഷിം ആലുവ അറിയിച്ചു. മദ്റസ്സ അഡ്മിഷനുമായി ബന്ധപ്പെട്ട് വിശദ വിവരങ്ങൾക്ക് പി.ആർ.ഓ. അബ്ദുൽ ഗഫൂർ തലശ്ശേരിയുമായി ബന്ധപ്പെടാവുന്നതാണ്.(053 272 6503/ 054 667 3579)
![]()
