കണ്ണൂർ (പെരുമ്പട്ട): മുൻ പ്രവാസി വാഹനാപകടത്തെ തുടർന്ന് നാട്ടിൽ മരണപെട്ടു.
പെരുമ്പട്ട കക്കോട് മുണ്ടകുണ്ടിൽ തറവാട്ടിൽ എം. കെ മൊയ്ദീൻ കുഞ്ഞി ഹാജി (നീലേശ്വരം ചിറപ്പുറം) ആണ് നാട്ടിൽ മരണപെട്ടത്.
വളരെ കാലം റിയാദ് ന്യൂ സനയ ഫാദൻ കമ്പനിയിൽ ജീവനക്കാരനായിരുന്നു. കഴിഞ്ഞ ദിവസം പ്രഭാത നമസ്കാരം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൊയ്ദീൻ കുഞ്ഞിയെ ഓട്ടോ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്ക് പറ്റിയ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോട് കൂടി മരണപ്പെടുകയായിരുന്നു.
റിയാദ് കെ. എം. സി. സി. നേതാവ് എം. കെ. ഷംസുദ്ദീനിന്റെ മാതൃ സഹോദരനാണ് മൊയ്ദീൻ കുഞ്ഞി.
![]()
