തൃശൂര്‍ : കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എം ബി ബി എസ് നല്കാന് കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാല തീരുമാനിച്ചു. വൈസ് ചാന്‍സലറുടെ അധ്യക്ഷതയില്‍ ശനിയാഴ്ച ചേര്‍ന്ന ഗവേണിങ് കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം .
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലി ചെയ്യവെ പോലീസ് കസ്റ്റഡിയിൽ ഉള്ള പ്രതിയാണ് വന്ദനയെ ആക്രമിച്ചു കൊലപ്പെടുത്തിയത്.
![]()
