കോട്ടയം :അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്രയുമായി ബന്ധപ്പെട്ട് കോട്ടയത്ത് സ്കൂളുകള്‍ക്ക് നാളെ നിയന്ത്രിത അവധി. പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലയിലെ സ്കൂളുകള്‍ക്ക് നാളെ ഉച്ചകഴിഞ്ഞ് അവധിയായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
ഗതാഗത നിയന്ത്രണം തിരുവനന്തപുരം മുതല്‍ കോട്ടയം വരെ എം സി റോഡില്‍ ലോറികള്‍ അടക്കം വലിയ വാഹനങ്ങള്‍ക്ക് നാളെ പുലര്‍ച്ചെ നാലര മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. വലിയ വാഹനങ്ങള്‍ ദേശീയപാതയിലേക്ക് വഴി തിരിച്ചുവിടും.
പുതുപ്പള്ളിയില്‍ രാവിലെ ആറ് മുതല്‍ ഗതാഗത നിയന്ത്രണമുണ്ടാകും. തെങ്ങണയില്‍ നിന്നും കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഞാലിയാകുഴിയില്‍ നിന്നും ഇടത്തു തിരിഞ്ഞ് ചിങ്ങവനം വഴി പോകണം. തെങ്ങണയില്‍ നിന്നും മണര്‍കാട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഞാലിയാകുഴിയില്‍ നിന്നും കൈതേപ്പാലം വേട്ടത്തുകവല സ്കൂള്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് ഐ എച്ച് ആര് ഡി ജങ്ഷനില്‍ എത്തി മണര്‍കാട് പോകുക. മണര്‍കാട് നിന്നും തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഐ എച്ച് ആര് ഡി ജങ്ഷനില്‍ നിന്നും തിരിഞ്ഞ് വേട്ടത്തുകവല സ്കൂള്‍ ജങ്ഷനില്‍ എത്തി കൈതേപ്പാലം വഴിയാണ് തെങ്ങണയിലേക്കു പോകേണ്ടത്. കറുകച്ചാല്‍ നിന്നും കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കൈതേപ്പാലം വേട്ടത്തുകവല സ്കൂള്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് ഐ എച്ച് ആര് ഡി ജങ്ഷനില്‍ എത്തി മണര്‍കാട് പോകണം.
കോട്ടയത്ത് നിന്നും തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പുതുപ്പള്ളി ഐ എച്ച് ആര് ഡി ജങ്ഷനില്‍ നിന്നും തിരിഞ്ഞ് വേട്ടത്തുകവല സ്കൂള്‍ ജങ്ഷനില്‍ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക. കഞ്ഞിക്കുഴി നിന്നും കറുകച്ചാല്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പുതുപ്പള്ളി ഐ എച്ച് ആര് ഡി ജങ്ഷനില്‍ നിന്നും തിരിഞ്ഞ് വേട്ടത്തുകവല സ്കൂള്‍ ജങ്ഷനില്‍ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക.
![]()
