കൊച്ചി: മുന്‍ കേരള രഞ്ജി ട്രോഫി ടീം ക്യാപ്റ്റന്‍ കെ. ജയറാം അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലായിരുന്നു അന്ത്യം. 67 വയസായിരുന്നു.
കേരള ക്രിക്കറ്റ് ടീം കണ്ട എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളായിരുന്നു ജയറാം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കേരളത്തിനായി 46 മത്സരങ്ങളില്‍ നിന്നായി 5 സെഞ്ചുറിയും 54. അർദ്ധ സെഞ്ചുറിയും അടക്കം 2358 റൺസ് നേടിയിട്ടുണ്ട്. രഞ്ജി ട്രോഫിയില്‍ ഒരു സീസണില്‍ നാല് സെഞ്ചുറികള്‍ നേടുന്ന കേരള താരമെന്ന റെക്കോഡ് ഇപ്പോഴും ജയറാമിന്റെ പേരിലാണ്. നന്നേ ചെറുപ്പത്തിലേ ക്രിക്കറ്റിലേക്ക് തിരിഞ്ഞ ജയറാം 1968-ല്‍ സെന്‍ട്രല്‍ സോണ്‍ സ്കൂള്‍ ടീമില്‍ സെലക്ഷന് നേടി. 1973-74 സീസണില്‍ 17-ാം വയസിലാണ് രഞ്ജി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
1981-82, 82-83 സീസണില്‍ കേരള ടീം ക്യാപ്റ്റനായിരുന്നു. 1985-86 സീസണാണ് ജയറാമിനെ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയനാക്കിയത്. 1992-ലാണ് ജയറാം വിരമിക്കുന്നത്. ശേഷം 1996-ല്‍ കേരളത്തിന്റെ സെലക്ടറായി. 2002-03 സീസണില്‍ അണ്ടര്‍-19 ഇന്ത്യന്‍ ടീമിന്റെ സെലക്ടറുടെ റോളും വഹിച്ചു.
![]()
