ന്യൂ ഡൽഹി : വെള്ളപ്പൊക്ക ഭീതിയെത്തുടർന്ന് രാജ്യ തലസ്ഥാനത്തെ 33 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 7371 പേർ അഭയം പ്രാപിച്ചു. വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യവും പ്രധാന പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടും ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഡൽഹി നഗരത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നത്. സിറ്റി പഹർഗഞ്ച് സോൺ, സെൻട്രൽ സോൺ, സിവിൽ ലൈൻസ് സോൺ, ഷഹ്ദാര നോർത്ത് സോൺ, ഷഹ്ദാര സൗത്ത് സോൺ എന്നിങ്ങനെ അഞ്ച് സോണുകളിലായാണ് ക്യാമ്പുകൾ.
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ താമസക്കാർക്കായി മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹിയാണ് (എംസിഡി ക്യാമ്പുകൾ നടത്തുന്നത്. 33 ദുരിതാശ്വാസ ക്യാമ്പുകളാണ് ഇതുവരെ തുറന്നത് നിലവിൽ 7,371 പേർ ഈ ക്യാമ്പുകളിൽ അഭയം പ്രാപിച്ചിട്ടുണ്ട്. ഈ ദുരിതാശ്വാസ ഷെൽട്ടറുകളിലെ ക്രമീകരണങ്ങൾക്കായി എംസിഡി നോഡൽ ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്. അതിൽ 22 മണിക്കൂറും ശുചീകരണ തൊഴിലാളികളുടെ വിന്യാസം, സൗജന്യ മരുന്നുകൾ, സൗജന്യ കുടിവെള്ളം, ഭക്ഷണം എന്നിവ ഉൾപ്പെടുന്നു.
![]()
