സാഫ് കപ്പ് ഫുട്ബോളില്‍ ഇന്ത്യ-കുവൈത്ത് ഫൈനല്‍.
ബാംഗ്ലൂരു : സാഫ് കപ്പ് ഫുട്ബോളിന്റെ ഫൈനലിൽ ഇന്ത്യ ഇന്ന് കുവൈത്തിനേ നേരിടും.
ഷൂട്ടൗട്ടില്‍ ലെബനനെ 4–2ന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലുറപ്പിച്ചത്.
ഷൂട്ടൗട്ടില്‍ ക്യാപ്റ്റൻ സുനില്‍ ഛേത്രി, അൻവര്‍ അലി, മഹേഷ് സിങ്, ഉദാന്ത സിങ് എന്നിവര്‍ ഇന്ത്യക്കായി ലക്ഷ്യംകണ്ടു. ലെബനന്റെ ഹസ്സൻ മാതൗക്കിന്റെ കിക്ക് ഗോള്‍കീപ്പര്‍ ഗുര്‍പ്രീത്സിങ് സന്ധു രക്ഷപ്പെടുത്തി. നാലാംകിക്ക് ഖലീല്‍ ബാദെര്‍ പുറത്തേക്കടിച്ചു. ചൊവ്വാഴ്ചയാണ് കിരീടപ്പോരാട്ടം. ടൂര്‍ണമെന്റില്‍ എട്ടുതവണ ജേതാക്കളാണ് ഇന്ത്യ.
അധികസമയംവരെ നീണ്ട കളിയില്‍ ബംഗ്ലാദേശിനെ ഒരു ഗോളിന് മറികടന്നാണ് കുവൈത്ത് കിരീടപ്പോരിന് യോഗ്യത നേടിയത്. അബ്ദുള്ള അമര്‍ ബുലോഷിയാണ് വിജയഗോള്‍ കുറിച്ചത്.
![]()
