റിയാദ് : മുതിർന്ന കോൺഗ്രസ്സ് നേതാവും റിയാദ് ഒ ഐ സി സി കണ്ണൂർ ജില്ലാ പ്രസിഡന്റുമായ അബ്ദുൽ മജീദ് (57) അന്തരിച്ചു.
അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ഇന്ന് രാവിലെ 7:30 നായിരുന്നു അന്ത്യം.
അർബുദ രോഗ ചികിത്സയിലായിരുന്നു.
റിയാദിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ബിസിനെസ്സ് നടത്തിയിരുന്ന അബ്ദുൽ മജീദ് ഒ ഐ സി സി യുടെ സജീവ പ്രവർത്തകനായിരുന്നു. ഇന്ന് രാത്രി റിയാദ് ഒ ഐ സി സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗവും ജനാസ നിസ്കാരവും സംഘടിപ്പിച്ചിട്ടുണ്ടന്നു
സെൻട്രൽ കമ്മിറ്റി ഭാരവഹികളായ അബ്ദുള്ള വല്ലാഞ്ചിറ, ഷംനാദ് കരുനാഗപ്പള്ളി,നവാസ് വെള്ളിമാട്കുന്ന് എന്നിവർ അറിയിച്ചു.
കണ്ണൂർ പാപ്പിനശ്ശേരി വെസ്റ്റ് കൊച്ചായി ഒടിയിൽ നഫീസയുടെയും അബ്ദുൾഖാദറിന്റെയും മകനായ അബ്ദുൽ മജീദിന് റഷീദ, സറീന (ഭാര്യമാർ), അർഷാദ് (സൗദി), റിയാദ്, ഖൈറുന്നിസ, മഹറൂന്നിസ, നിഹാദ് ,മിൻഹാ (മിന്നു)എന്നിവർ മക്കളാണ് . പരേതയായ ആസിയ, മഹ്മൂദ്, അബ്ദുൾറഹ്മാൻ, ഖദീജ, ശരീഫ, ഇബ്രാഹിം,സുഹറ എന്നിവർ സഹോദരങ്ങളാണ് .
ഖബറടക്കം ഉച്ച കഴിഞ്ഞു 3 മണിക്ക് കണ്ണൂർ പാപ്പിനശ്ശേരി വെസ്റ്റ് ജുമാമസ്ജിദിൽ നടക്കും.
![]()
