ആലപ്പുഴ : കായംകുളത്ത് പില്ലർ എലിവേറ്റഡ് ഹൈവേ എന്നാവശ്യത്തിനായി ഹൈവേ സമരസമിതി നടത്തുന്ന സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് കായംകുളത്ത് ഇന്ന് (ആഗസ്ത് 8 ) വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ നിർമ്മാണ പ്ലാന്റിലേക്ക് മാർച്ചും പന്തം കൊളുത്തി പ്രകടനവും നടത്തുമെന്ന് വെൽഫെയർ പാർട്ടി ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു .വൈകിട്ട് 7 ന് പ്രതിഷേധ സമരം ഓ എൻ കെ ജങ്ഷനിൽ വെൽഫെയർ പാർട്ടി ആലപ്പുഴ ജില്ലാ പ്രസിഡന്റ് നാസർ ആറാട്ടുപുഴ ഉത്ഖാടനം ചെയ്യും
![]()
