റിയാദ്: മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി. മലപ്പുറം കോഡൂര്‍ ചെമ്മന്‍കടവ് സ്വദേശിയും പട്ടര്‍കടവന്‍ മൊയ്ദീൻ -ഫാത്തിമ ദമ്പതികളുടെ മകനുമായ അബ്ദുല്‍വഹാബ് (52) ആണ് മരണപെട്ടത്.
ശ്വാസ തടസ്സം ഉണ്ടായതിനെ തുടര്‍ന്നാണ് റിയാദ് നാഷണൽ കെയർ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സമീറ കക്കോട്ടില്‍ ആണ് ഭാര്യ. മുഹമ്മദ് ജസീല്‍, മുഹമ്മദ് അനസ് മക്കളാണ്.
![]()
